Transformer
ട്രാന്‍സ്‌ഫോര്‍മര്‍.
പ്രത്യാവര്‍ത്തി ധാരയുടെ വോള്‍ട്ടത കൂട്ടാനോ കുറയ്‌ക്കാനോ സഹായിക്കുന്ന ഒരു സ്ഥിതിക സംവിധാനം. വോള്‍ട്ടത കൂട്ടുന്നവയെ സ്റ്റെപ്പ് അപ്പ് ട്രാന്‍സ്‌ഫോര്‍മര്‍ എന്നും കുറയ്‌ക്കുന്നവയെ സ്റ്റെപ്‌ഡണ്‍ൗ ട്രാന്‍സ്‌ഫോര്‍മര്‍ എന്നും പറയുന്നു. പ്രവര്‍ത്തനത്തിന് ആധാരം വിദ്യുത്‌കാന്തിക പ്രരണമാണ്. ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രധാനഭാഗം പ്രമറി കമ്പിച്ചുരുളും സെക്കണ്ടറി കമ്പിച്ചുരുളും ആണ്. പ്രമറിയിലേക്ക് ഇന്‍പുട്ട് വോള്‍േട്ടജ് നല്‍കുന്നു. സെക്കണ്ടറിയില്‍ നിന്ന് ഔട്‌പുട്ട് എടുക്കുന്നു. സ്റ്റെപ് അപ്പില്‍ പ്രമറിയിലെ കമ്പിച്ചുരുളുകളുടെ എണ്ണം സെക്കണ്ടറിയിലെ എണ്ണത്തേക്കാള്‍ കുറവായിരിക്കും. സ്റ്റെപ്പ് ഡണൗിലാകട്ടെ പ്രമറിയിലെ കമ്പിച്ചുരുളുകളുടെ എണ്ണം സെക്കണ്ടറിയിലെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും.
Share This Article