സാധാരണക്കാരുടെ ഇടയിൽ കാണുന്നതും രണ്ടിൽ കൂടുതൽ പരിഹാരങ്ങളുള്ളതുമായ ഒരു
പ്രശ്‌നത്തിന് രണ്ടുപക്ഷം മാത്രമേയുള്ളുവെന്നും രണ്ടിലൊന്ന് ഉടൻ
നിശ്ചയിക്കണമെന്നുള്ള കുയുക്തി. 'നിങ്ങൾ എന്നോടൊപ്പം അല്ലെങ്കിൽ
എനിക്കെതിരാണ് (You are with me or
against me), പ്രസിദ്ധമായ ഒരു
കുയുക്തിയാണ്. അമേരിക്കൻ പ്രസിഡന്റ് ഇറാക്ക് യുദ്ധത്തിൽ ലോകരാഷ്ട്രങ്ങളോട്
പറഞ്ഞതിന്റെ അർത്ഥ മിതാണ്.
മറ്റൊരു ഉദാഹരണം : നിങ്ങൾ ഉടൻ തീരുമാനമെടുക്കണം. നിങ്ങൾ അണക്കെട്ടു
നിർമിക്കണമെന്നു പറയുന്നവരുടെ കൂടെയാണോ? അതോ, അണക്കെട്ടിനെ എതിർക്കുന്ന
പരിസ്ഥിതി സംരക്ഷകരുടെ കൂടെയാണോ? ഈ രണ്ടു മാർഗ്ഗവുമല്ലാതെ മൂന്നാമതൊരു
മാർഗം, അതായത്, പരിസ്ഥിതി ആഘാത പഠനം നടത്തി അണക്കെട്ടിന്റെ കാര്യം
തീരുമാനിക്കാമെന്ന വസ്തുത കണക്കിലെടുക്കാതെ പോകുന്നു.