ഇത് ചില രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും ചെയ്യുന്നതാണ്. കാതലായ
ഏതെങ്കിലും ആരോപണമാവാം. അല്ലെങ്കിൽ തർക്കവിഷയമാകാം. പ്രശ്‌നത്തിന്റെ
നടുവിലേക്ക് ചെല്ലാതെ മറ്റെന്തെങ്കിലുമൊക്കെ പറയുക. പഴയ സർക്കാരിന്റെ
വീഴ്ചകളോ, മുമ്പ് ഇത് നടന്നിരുന്നുവെന്ന വാദമോ, തിരിച്ചുള്ള ആരോപണമോ ഒക്കെ
ആകും! ഏതാണ്ട്, അരിയെത്ര പയറഞ്ഞാഴിക്കു തുല്യം.