Coriolis force

കൊറിയോളിസ്‌ ബലം.

ഭ്രമണം ചെയ്യുന്ന ആധാര വ്യവസ്ഥയിലുള്ള നിരീക്ഷകനെ ആ വ്യവസ്ഥയുമായി ആപേക്ഷിക ചലനമുള്ള ഒരു വസ്‌തുവില്‍ പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെടുന്ന ഒരു അയഥാര്‍ഥ ബലം ( fictitious force). ഉദാ: ഭൂമധ്യരേഖ കടന്ന്‌ വടക്കോട്ട്‌ വീശുന്ന കാറ്റിന്റെ ദിശ, ഭൂഭ്രമണം കാരണം വലത്തോട്ട്‌ (കിഴക്കോട്ട്‌) വ്യതിചലിക്കുന്നു. അത്‌ തെക്കുപടിഞ്ഞാറന്‍ കാറ്റായി അനുഭവപ്പെടുന്നു. അതുപോലെ വളരെ ഉയരത്തില്‍ നിന്ന്‌ കുത്തനെ പതിക്കുന്ന ഒരു വസ്‌തു കൊറിയോളിസ്‌ ബലത്തിന്റെ പ്രവര്‍ത്തനം മൂലം അല്‍പ്പം പടിഞ്ഞാറ്‌ മാറി പതിക്കാന്‍ ഇടയാകുന്നു. ഗുസ്‌താവ്‌ ഗെസ്‌പാഡ്‌ കൊറിയോളിസ്‌ എന്ന ഫ്രഞ്ച്‌ എന്‍ജിനീയര്‍ 1835 ല്‍ ഗണിതപരമായി കണ്ടെത്തി.

Category: None

Subject: None

306

Share This Article
Print Friendly and PDF