Electrophoresis

ഇലക്‌ട്രാഫോറസിസ്‌.

കൊളോയിഡുകളുടെ സ്വഭാവത്തെക്കുറിച്ചു പഠിക്കാനും കൊളോയിഡുകളെ വേര്‍തിരിച്ചെടുക്കാനും ഉപയോഗിക്കുന്ന ഒരു പ്രക്രിയ. ചാര്‍ജിതമായ കൊളോയിഡീയ കണികകളെ ഒരു വൈദ്യുത പൊട്ടന്‍ഷ്യലിന്റെ സഹായത്താല്‍ വേര്‍തിരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌ കൊളോയിഡീയ കണങ്ങളുടെ ആകൃതി, വലിപ്പം, ലായനിയുടെ സാന്ദ്രത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. രോഗനിര്‍ണയം, മലിനീകരണ നിയന്ത്രണം, വൈദ്യശാസ്‌ത്ര ഗവേഷണം തുടങ്ങിയ മേഖലകളില്‍ വിപുലമായി ഉപയോഗിക്കപ്പെടുന്നു.

Category: None

Subject: None

225

Share This Article
Print Friendly and PDF