Emulsion

ഇമള്‍ഷന്‍.

തമ്മില്‍ കലരാത്ത രണ്ട്‌ ദ്രാവകങ്ങളുടെ ഏകാത്മക മിശ്രിതം. ഒരു ദ്രാവകം മറ്റേതില്‍ പ്രകീര്‍ണനം ചെയ്യപ്പെട്ട അവസ്ഥയിലായിരിക്കും. രണ്ടു വിധത്തിലുണ്ട്‌. 1. എണ്ണ, കൊഴുപ്പ്‌ എന്നിവ ജലത്തില്‍ പ്രകീര്‍ണനം ചെയ്‌തത്‌. ഉദാ: പാല്‍. 2. ജലം എണ്ണയില്‍ അഥവാ കൊഴുപ്പില്‍ പ്രകീര്‍ണനം ചെയ്‌തത്‌. ഉദാ: ഐസ്‌ക്രീം. ഇമള്‍ഷനിലുള്ള രണ്ട്‌ ദ്രാവകങ്ങളും വേര്‍തിരിയാതിരിക്കാന്‍ ഇമള്‍സിഫയിങ്‌ ഏജന്റായി മറ്റൊരു രാസവസ്‌തു കൂടെ ഉണ്ടായിരിക്കും. സില്‍വര്‍ ബ്രാമൈഡ്‌ (ക്ലോറൈഡ്‌) ലായനി ജലാറ്റിനില്‍ പ്രകീര്‍ണമായതാണ്‌ ഫോട്ടോഗ്രാഫിക്‌ ഇമള്‍ഷന്‍.

Category: None

Subject: None

302

Share This Article
Print Friendly and PDF