Alchemy
രസവാദം
ആല്‍ക്കെമി. ആധുനിക രസതന്ത്രത്തിന്റെ മുന്നോടി. മൂലക രൂപാന്തരണത്തെക്കുറിച്ചുള്ള ആദ്യകാല വിശ്വാസം. "അധമ' ലോഹങ്ങളായ ഈയം, ഇരുമ്പ് മുതലായവയെ സ്വര്‍ണമാക്കി മാറ്റാമെന്നുള്ള ചിന്ത. ഇതിന് സഹായിക്കുന്ന philosopher's stone എന്ന വസ്‌തു കണ്ടെത്താനായി ഒട്ടനവധി ഗവേഷണങ്ങള്‍ രസവാദികള്‍ നടത്തിയിരുന്നു. ഈ പരീക്ഷണങ്ങളാണ് ആധുനിക രസതന്ത്രത്തിലേക്ക് നയിച്ചത്.
Share This Article