GMRT
ജി എം ആര്‍ ടി.
Giant Meterwave Range Telescope എന്നതിന്റെ ചുരുക്കം. ജ്യോതിശ്ശാസ്‌ത്രത്തിലെയും ജ്യോതിര്‍ഭൗതികത്തിലെയും ഗവേഷണ സകൗര്യത്തിനായി മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, പൂനെയില്‍ നിന്ന് 80 കി. മീ. വടക്ക് പോഡാറില്‍ സ്ഥാപിച്ച ഒരു റേഡിയോ ദൂരദര്‍ശിനി. സൗരവിക്ഷോഭങ്ങള്‍, സൂപ്പര്‍ നോവ, പള്‍സാറുകള്‍, ക്വാസാറുകള്‍, പ്രപഞ്ചത്തിന്റെ ഉത്ഭവവികാസങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച പഠനങ്ങളെ സഹായിക്കുന്നു.
Share This Article