Gregorian calender
ഗ്രിഗോറിയന്‍ കലണ്ടര്‍.
ഇപ്പോള്‍ പ്രചാരത്തിലുള്ള കലണ്ടര്‍. മുമ്പ് നിലവിലിരുന്ന ജൂലിയന്‍ കലണ്ടറിനെ, 1582 ല്‍ പോപ്പ് ഗ്രിഗറി XIIIന്റെ നിര്‍ദേശപ്രകാരം പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ വന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഒരു സാധാരണ വര്‍ഷത്തില്‍ 365 ദിവസങ്ങളുണ്ട്. ഓരോ അധിവര്‍ഷത്തിനും 366 ദിവസങ്ങളും. വര്‍ഷ സംഖ്യയെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന വര്‍ഷങ്ങളാണ് അധിവര്‍ഷങ്ങള്‍. എന്നാല്‍ നൂറ്റാണ്ട് വര്‍ഷങ്ങള്‍ 400 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കില്‍ മാത്രമേ അവ അധിവര്‍ഷമാകുകയുള്ളൂ. ഉദാ: 1900, 4 കൊണ്ട് ഹരിക്കാമെങ്കിലും 400 കൊണ്ട് ഹരിക്കാന്‍ കഴിയാത്തതിനാല്‍ അധിവര്‍ഷമല്ല.
Share This Article