Computer
കംപ്യൂട്ടര്‍.
കണക്ക് കൂട്ടുകയും യുക്തിപരമായ ക്രിയകള്‍ നടത്തുകയും ചെയ്യുന്ന ഒരു ഇലക്‌ട്രാണിക് ഉപകരണം. മനുഷ്യന്‍ ചെയ്യുന്നതിനേക്കാള്‍ അനേക മടങ്ങ് വേഗതയില്‍ ചെയ്യാന്‍ കഴിയും എന്നതാണ് കംപ്യൂട്ടറിന്റെ സവിശേഷത. അടിസ്ഥാനപരമായി കണക്കുകൂട്ടുന്ന ഉപകരണമാണെങ്കിലും ഒരു അല്‍ഗോരിതമായി പ്രതിപാദിക്കാവുന്ന എല്ലാ പ്രശ്‌നങ്ങളും നിര്‍ധാരണം ചെയ്യാന്‍ കംപ്യൂട്ടറിന് കഴിയും. പ്രവര്‍ത്തനപരമായി കംപ്യൂട്ടറിന് 4 ഭാഗങ്ങളുണ്ട്. 1. എ എല്‍ യു- കംപ്യൂട്ടറിന്റെ പ്രധാനപ്പെട്ട ഭാഗം. കണക്കുകൂട്ടുന്നതും യുക്തിക്രിയകള്‍ നടത്തുന്നതും ഇവിടെയാണ്. 2. മെമ്മറി-കംപ്യൂട്ടറിന് ആവശ്യമായ വിവരങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുന്ന ഘടകം. 3. ഇന്‍പുട്ട് ഔട്ട്‌പുട്ട്-കംപ്യൂട്ടറിലേക്ക് വിവരങ്ങള്‍ നല്‍കുന്നതും പുറത്തേക്ക് സ്വീകരിക്കുന്നതുമായ ഘടകം. 4. കണ്‍ട്രാള്‍-കംപ്യൂട്ടറിന്റെ മൊത്തം പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഘടകം. എ എല്‍ യു, കണ്‍ട്രാള്‍ എന്നിവയ്‌ക്ക് പൊതുവായി CPU എന്നു പറയാറുണ്ട്. കംപ്യൂട്ടറിനുള്ളില്‍ വിവരങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിഗ്നലിന്റെ സ്വഭാവം അനുസരിച്ച് ഡിജിറ്റല്‍, അനലോഗ്, ഹൈബ്രിഡ് എന്നിങ്ങനെ മൂന്നിനമുണ്ട്.
Share This Article