Remainder theorem
ശിഷ്‌ടപ്രമേയം.
f(x)=(x-a) g(x)+f(a) എന്ന സമവാക്യത്തില്‍ പ്രതിപാദിക്കപ്പെടുന്ന പ്രമേയം. a ഒരു സ്ഥിരാങ്കമായിരിക്കെ, f(x) എന്ന ബഹുപദത്തെ ( x-a) കൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന ശിഷ്‌ടം, x=a ആകുമ്പോഴുള്ള f(x) ന്റെ മൂല്യമാണ് എന്നാണ് ഇതിന്റെ അര്‍ഥം. ഉദാ: 3x2-4x+5 എന്ന ബഹുപദത്തെ x-3 കൊണ്ട് ഹരിച്ചാല്‍ 3(3) 2 -4(3)+5=20 ആണ് ശിഷ്‌ടം.
Share This Article