Oscillometer
ദോലനമാപി.
അടിസ്ഥാനപരമായി ഒരു ഓസിലേറ്റര്‍, ആംപ്ലിഫയറും ശ്രണീഅനുനാദ പരിപഥവും ചേര്‍ന്നതാണ്. ആംപ്ലിഫയറിന്റെ ഔട്ട്‌പുട്ടിന്റെ ഒരു ഭാഗം ഫീഡ്‌ബാക്ക് പരിപഥം വഴി ഇന്‍പുട്ടിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. ഫീഡ്‌ബാക്ക് എപ്രകാരം നല്‍കുന്നു എന്നതനുസരിച്ച് ഓസിലേറ്ററുകള്‍ വ്യത്യസ്‌തങ്ങള്‍ ആകും. ഔട്ട്‌പുട്ട് സിഗ്നലിന്റെ സ്വഭാവം അനുസരിച്ചും ഓസിലേറ്ററുകള്‍ വ്യത്യസ്‌തങ്ങളാകും. സൈന്‍ വക്രത്തിന്റേതുപോലുള്ള ഔട്ട്‌പുട്ട് നല്‍കുന്നവ സൈനുസോയ്‌ഡല്‍ ഓസിലേറ്റര്‍. ഈര്‍ച്ചവാളിന്റെ പല്ലുപോലുള്ള സിഗ്നലുകള്‍ സൃഷ്‌ടിക്കുന്നവ സോടൂത്ത് ഓസിലേറ്ററുകള്‍. സമചതുരാകൃതിയിലുള്ള സിഗ്നലുകള്‍ സൃഷ്‌ടിക്കുന്നവ സ്‌ക്വയര്‍വേവ് ഓസിലേറ്ററുകള്‍ എന്നിങ്ങനെ.
Share This Article