Parthenogenesis

അനിഷേകജനനം.

ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങളില്‍ നിന്ന്‌ പരിവര്‍ധനം നടന്ന്‌ സന്തതികള്‍ ഉണ്ടാവല്‍. ചില സസ്യങ്ങളുടെയും ജന്തുക്കളുടെയും സാധാരണ പ്രത്യുത്‌പാദനരീതിയാണിത്‌. ചില ജീവികളില്‍ ലൈംഗിക പ്രത്യുത്‌പാദനവും അനിഷേകജനനവും ചാക്രികമായി നടക്കും. ഉദാ: മുഞ്ഞകള്‍. അനുകൂലസാഹചര്യങ്ങളില്‍ പെട്ടെന്ന്‌ വംശവര്‍ധനം നടത്തുവാനുള്ള ഒരു അനുവര്‍ത്തനം കൂടിയാണ്‌ ഇത്‌. തേനീച്ചകളില്‍ ബീജസങ്കലനം നടക്കാത്ത അണ്ഡങ്ങള്‍ ആണീച്ചകളായും ബീജസങ്കലനം നടന്നവ പെണ്ണീച്ചകളായും തീരുന്നു. അതിനാല്‍ അവയിലെ ലിംഗനിര്‍ണയരീതിയാണ്‌ അനിഷേകജനനം.

Category: None

Subject: None

302

Share This Article
Print Friendly and PDF