Placenta
പ്ലാസെന്റ
1. (bot) പ്ലാസെന്റ. അണ്‌ഡാശയഭിത്തിയില്‍ ബീജാണ്‌ഡങ്ങള്‍ വിന്യസിച്ചിരിക്കുന്ന ഭാഗം. സോറസില്‍ സ്‌പൊറാഞ്ചിയങ്ങള്‍ വിന്യസിച്ചിരിക്കുന്ന കല. 2. (Zoo) മറുപിള്ള. ഭ്രൂണത്തെ അമ്മയുടെ ശരീരത്തോട് ഘടിപ്പിക്കുന്ന ഭാഗത്ത്, ഭ്രൂണത്തിന്റെയും അമ്മയുടെ ശരീരത്തിലെയും കലകള്‍ ചേര്‍ന്നുണ്ടാകുന്ന ഘടന. ഇതുവഴിയാണ് ഭ്രൂണത്തിന് പോഷകാഹാരങ്ങള്‍ ലഭിക്കുന്നത്. സസ്‌തനികളില്‍ പിറ്റ്യുറ്ററി, അണ്‌ഡാശയം എന്നിവിടങ്ങളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകള്‍- എസ്‌ട്രാജന്‍, പ്രാജെസ്റ്ററോണ്‍, ഗൊണാഡൊ ട്രാഫിക് ഹോര്‍മോണ്‍ മുതലായവ- ചെറിയ അളവില്‍ ഉത്‌പാദിപ്പിക്കുവാനും പ്ലാസെന്റക്ക് കഴിവുള്ളതിനാല്‍ അത് ഒരു അന്ത:സ്രാവിഗ്രന്ഥിയായും പ്രവര്‍ത്തിക്കുന്നു.
Share This Article