Sun spot

സൗരകളങ്കങ്ങള്‍.

സൂര്യമുഖത്ത്‌ ദൃശ്യമാകുന്ന കറുത്ത പാടുകള്‍. അവ ഹ്രസ്വകാലത്തേക്ക്‌ മാത്രം നിലനില്‍ക്കുന്നവയാണ്‌. ഈ പൊട്ടുകള്‍ താപനില താരതമ്യേന താഴ്‌ന്നയിടങ്ങളാണ്‌. സൗരമണ്ഡലത്തിലെ കാന്തികതയാണ്‌ സൗരകളങ്കങ്ങളിലെ താഴ്‌ന്ന താപനിലയ്‌ക്ക്‌ കാരണമാകുന്നത്‌. ഇക്കാരണത്താല്‍ തന്നെ അവ എപ്പോഴും ഇരട്ടകളായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌, വിപരീത കാന്തിക ധ്രുവങ്ങളായി. സൗരകളങ്കങ്ങള്‍ക്ക്‌ ഒരു 11 വര്‍ഷ ചക്രമുണ്ട്‌. 11 വര്‍ഷം കൊണ്ട്‌ ക്രമേണ വര്‍ധിച്ച്‌ ഒടുവില്‍ അപ്രത്യക്ഷമാകുന്നു.

Category: None

Subject: None

295

Share This Article
Print Friendly and PDF