Uncertainty principle
അനിശ്ചിതത്വസിദ്ധാന്തം.
ക്വാണ്ടം ബലതന്ത്രത്തിലെ സുപ്രധാനമായ ഒരു പ്രമേയം. ഒരു സൂക്ഷ്‌മ കണത്തിന്റെ ചില ജോടിരാശികള്‍ (ഉദാ: സംവേഗവും സ്ഥാനവും, ഊര്‍ജവും സമയവും) ഒരേ സമയം പൂര്‍ണമായും കൃത്യതയോടെ നിര്‍ണയിക്കാന്‍ സാധ്യമല്ല. രണ്ടും ഒരേ സമയം നിര്‍ണയിക്കുമ്പോള്‍ ലഭിക്കാവുന്ന കൃത്യതയെ നിര്‍വചിക്കുന്നത് താഴെ പറയുന്ന സമവാക്യമാണ്. Δx .Δp ≥ h/2π, Δx സ്ഥാന നിര്‍ണയത്തില്‍ ഉണ്ടാവുന്ന അനിശ്ചിതത്വം; Δp സംവേഗ നിര്‍ണയത്തില്‍ ഉണ്ടാകുന്ന അനിശ്ചിതത്വം. hപ്ലാങ്ക് സ്ഥിരാങ്കം. ഈ അനിശ്ചിതത്വത്തിന് ആധാരം, അളക്കുന്ന പ്രക്രിയയുടെ കുഴപ്പമോ, ഉപകരണങ്ങളുടെ തകരാറോ അല്ല. മറിച്ച് അത് പ്രകൃതിയുടെ മൗലിക നിയമങ്ങളില്‍ ഒന്നാണ്. indeterminancy principle; Heisenberg's uncertainty principle എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് (1901-1976) ആണ് ഈ തത്വത്തിന്റെ ഉപജ്ഞാതാവ്.
Share This Article