Vinegar
വിനാഗിരി
സുര്‍ക്ക.ഈഥൈല്‍ ആല്‍ക്കഹോളിനെ അസെറ്റോബാക്‌റ്റര്‍, അസൈറ്റോമോണാസ് എന്നീ ബാക്‌റ്റീരിയങ്ങള്‍ ഭാഗികമായി ഓക്‌സീകരിക്കുമ്പോഴുണ്ടാകുന്നത്. ഇതില്‍ 4% അസെറ്റിക് അമ്ലമുണ്ടായിരിക്കും. അച്ചാറുകള്‍ ഉണ്ടാക്കുവാനും ഭക്ഷ്യവ്യവസായത്തിലും ഉപയോഗിക്കുന്നു.
Share This Article