വാദം ജയിക്കാൻ വേണ്ടി ആദ്യമേ തന്നെ മന:പൂർവ്വം കുയുക്തി നിരത്തും.
തിരിച്ച് ഒരു വാദമുന്നയിക്കാൻ നിങ്ങളെ അശക്തനാക്കും!
ഉദാ: കാസർഗോഡു ജില്ലയിലെ സർവ്വ ആരോഗ്യപ്രശ്നങ്ങളുടെയും കാരണം എൻഡോസൾഫാൻ
പ്രയോഗമാണെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയല്ല എന്നു സ്ഥാപിക്കാൻ
ശ്രമിക്കുന്നത് ബഹു രാഷ്ട്രകുത്തകകളുടെ പണം പറ്റുന്ന ചില
ശാസ്ത്രജ്ഞന്മാർ മാത്രമാണ്. ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താണ്?
നിങ്ങൾ പെട്ടത് തന്നെ!