Congruence

സര്‍വസമം.

1. x, y, z എന്നിവ പൂര്‍ണ സംഖ്യകളായാല്‍ ( x- y)യെ z കൊണ്ട്‌ പൂര്‍ണമായി ഹരിക്കാമെങ്കില്‍ z ഉം ആയി ബന്ധപ്പെടുത്തി x,y എന്നിവ സര്‍വസമങ്ങളാണ്‌. x≡y (mod z) എന്ന്‌ കുറിക്കുന്നു. ( x സര്‍വസമം y മോഡ്‌ z എന്ന്‌ വായിക്കണം) മോഡ്‌ zന്‌ പകരം മോഡുലോ z എന്നോ മോഡുലസ്‌ z എന്നോ ആവാം. ഉദാ: 23 ≡2 mod (7) 2. എല്ലാവിധത്തിലും തുല്യങ്ങളായ ജ്യാമിതീയ രൂപങ്ങള്‍ സര്‍വസമങ്ങളാണ്‌. 3. ചരങ്ങളുടെ എല്ലാ മൂല്യങ്ങള്‍ക്കും ശരിയാകുന്ന സമവാക്യങ്ങളെ സര്‍വസമങ്ങളെന്നു പറയുന്നു. ഉദാ: ( x-y)2≡x2-2xy+y2 (സമത്തിന്‌ പകരം സര്‍വ്വസമം ( ≡) എന്നെഴുതിയത്‌ ശ്രദ്ധിക്കുക.

Category: None

Subject: None

248

Share This Article
Print Friendly and PDF