Continental drift

വന്‍കര നീക്കം.

ഭൂഖണ്ഡങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഭാസം. കാര്‍ബോണിഫെറസ്‌ യുഗത്തിന്‌ മുമ്പ്‌ ഇന്നത്തെ വന്‍കരകള്‍ ഒറ്റ വന്‍ ഭൂഖണ്ഡമായിരുന്നു എന്ന്‌ കരുതപ്പെടുന്നു. ഭൂവല്‍ക്കത്തിലുണ്ടായ മാറ്റങ്ങളുടെ ഫലമായി ഈ വന്‍ ഭൂഖണ്ഡം പിളര്‍ന്ന്‌ ഇന്നത്തെ വന്‍കരകള്‍ രൂപപ്പെട്ടു. വന്‍കരകളുടെ നീക്കം ഇപ്പോഴും തുടരുന്നു എന്നാണ്‌ സിദ്ധാന്തം. ഫലക ചലനത്തെ സംബന്ധിച്ച ആധുനിക സിദ്ധാന്തത്തിന്റെ ഭാഗമായാണ്‌ വന്‍കരനീക്ക സിദ്ധാന്തം ഗണിക്കപ്പെടുന്നത്‌.

Category: None

Subject: None

335

Share This Article
Print Friendly and PDF