Craton
ക്രറ്റോണ്‍.
വളരെ നീണ്ട ഒരു കാലയളവില്‍ പര്‍വതന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലാത്ത ഭൂവല്‍ക്കപ്രദേശം. ഇവ മിക്കവാറും പ്രീകാംബ്രിയന്‍ കാലഘട്ടത്തിലേതായിരിക്കും. ഇത് മധ്യത്തില്‍ കായാന്തരിത ശിലകളും ആഗ്നേയശിലകളും ചുറ്റും അവസാദശിലകളും ചേര്‍ന്ന ഒരു പ്രദേശമാണ്. എല്ലാ വന്‍കരകളുടെയും ഏതാണ്ട് നടുവിലായി ഇത്തരം പ്രദേശങ്ങളുണ്ട്. ഇതിനെ shield എന്നു പറയും. kraton എന്നും എഴുതാറുണ്ട്.
Share This Article