Earthing
ഭൂബന്ധനം.
ഒരു വിദ്യുത് പരിപഥ ഘടകത്തെ അല്ലെങ്കില്‍ പരിപഥത്തെ പൂജ്യം വിദ്യുത്‌പൊട്ടന്‍ഷ്യലില്‍ നിലനിര്‍ത്തിയിരിക്കുന്ന ഒരു വലിയ ചാലകത്തിലേക്ക് ബന്ധിപ്പിക്കുന്നത്. സാധാരണ ഈ വലിയ ചാലകം ഭൂമി ആയിരിക്കും. അതിനാലാണ് എര്‍ത്തിങ് എന്ന പേര്‍. വിദ്യുത് പരിപഥത്തിന് സുരക്ഷ നല്‍കാനാണ് ഇത് ചെയ്യുന്നത്. ഭൂമിയിലേക്കാണ് ബന്ധിപ്പിക്കുന്നതെങ്കില്‍ ആണ് പ്രതീകം. ചേസിസ്സിലേക്കാണ് എങ്കില്‍ ആണ് പ്രതീകം.
Share This Article