Expansivity
വികാസഗുണാങ്കം.
മൂന്നുതരമുണ്ട്. 1. linear expansivity - രേഖീയ വികാസ ഗുണാങ്കം ( α). ഒരു വസ്‌തുവിന്റെ യൂണിറ്റ് ദൈര്‍ഘ്യത്തിന് യൂണിറ്റ് താപനിലാവര്‍ധനവിന്റെ ഫലമായുണ്ടാകുന്ന ദൈര്‍ഘ്യവര്‍ധന. 2. superficial expansivity - വിസ്‌തൃതി വികാസഗുണാങ്കം ( β). വസ്‌തുവിന്റെ പ്രതലത്തിലെ യൂണിറ്റ് വിസ്‌തൃതിക്ക് യൂണിറ്റ് താപനിലാവര്‍ധനവിന്റെ ഫലമായുണ്ടാകുന്ന വിസ്‌തൃതിവര്‍ധന. 3. volume expansivity - വ്യാപ്‌തവികാസഗുണാങ്കം ( γ). വസ്‌തുവിന്റെ യൂണിറ്റ് വ്യാപ്‌തത്തിന് യൂണിറ്റ് താപനിലാ വര്‍ധനവിന്റെ ഫലമായുണ്ടാകുന്ന വ്യാപ്‌തവര്‍ധന. bulk expansivity എന്നും പറയും. ദ്രാവകങ്ങള്‍ക്ക് രണ്ടുതരം വികാസഗുണാങ്കങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. 1. apparent expansivity - പ്രത്യക്ഷ വികാസഗുണാങ്കം. ദ്രാവകത്തെ ഉള്‍ക്കൊള്ളുന്ന പാത്രം കൂടി വികസിക്കുന്നതുമൂലം ദ്രാവകത്തിന്റെ വ്യാപ്‌തത്തിലുണ്ടാകുന്ന യഥാര്‍ഥ വികാസത്തിലും കുറവായിരിക്കും ദൃശ്യമാകുന്ന വികാസം. 2. absolute expansivity - കേവല വികാസ ഗുണാങ്കം. പ്രത്യക്ഷ വികാസത്തോട് പാത്രത്തിന്റെ വികാസം കൂടി ചേര്‍ത്ത് കണക്കാക്കുന്നു.
Share This Article