Zone of silence

നിശബ്‌ദ മേഖല.

ഒരു നിശ്ചിതസ്രാതസ്സില്‍ നിന്നുള്ള ശബ്‌ദതരംഗമോ, വിദ്യുത്‌ കാന്തിക തരംഗമോ എത്തിച്ചേരാത്ത ഭാഗം. ഇതിന്റെ ചുറ്റുമുള്ള ഭാഗത്ത്‌ സിഗ്നലുകള്‍ ലഭിക്കുകയും ചെയ്യും. വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ഒരു സ്ഥലത്ത്‌ എത്തിച്ചേരുന്നത്‌ രണ്ടു വിധത്തിലാണ്‌. 1. നേരിട്ട്‌. 2. അയണമണ്ഡലത്തിലുള്ള പ്രതിഫലനം വഴി. ഈ രണ്ട്‌ തരംഗവും എത്തിച്ചേരാത്ത പ്രദേശമാണ്‌ നിശ്ശബ്‌ദമേഖല. ശബ്‌ദ തരംഗങ്ങള്‍ക്ക്‌ നിശ്ശബ്‌ദമേഖലയുണ്ടാവുന്നത്‌ പ്രതിഫലിത തരംഗങ്ങളും നേരിട്ടെത്തുന്ന തരംഗങ്ങളും വിനാശകരമായി വ്യതികരണം നടത്തുന്ന സ്ഥലത്താണ്‌.

Category: None

Subject: None

313

Share This Article
Print Friendly and PDF