Function

ഏകദം.

ഒരു ഗണത്തിലെ അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗണിതീയ നിയമം. ഇതില്‍, ആദ്യഗണത്തെ മണ്ഡലം ( domain) എന്നും രണ്ടാമത്തെ ഗണത്തെ പ്രതിമണ്ഡലം ( co-domain) എന്നും പറയുന്നു. മണ്ഡലത്തിലെ ഓരോ അംഗത്തിനും ഒരു നിശ്ചിത പ്രതിബിംബം ഉണ്ടായിരിക്കണം. പ്രതിബിംബങ്ങളുടെ ഗണത്തെ രംഗം ( range) എന്ന്‌ പറയുന്നു. ഏകദത്തെ മണ്ഡലത്തില്‍ നിന്നും രംഗത്തിലേക്കുള്ള ചിത്രണം ( maping) എന്നും പറയാറുണ്ട്‌.

Category: None

Subject: None

203

Share This Article
Print Friendly and PDF