Genetic engineering

ജനിതക എന്‍ജിനീയറിങ്‌.

ജീവികളുടെ പാരമ്പര്യ പദാര്‍ഥത്തിന്റെ ഘടനയില്‍ കൃത്രിമമായി മാറ്റങ്ങള്‍ ഉണ്ടാക്കുവാനുള്ള സാങ്കേതികവിദ്യ. പലതരം ജനിതക സാങ്കേതിക രീതികളും ഉള്‍ക്കൊള്ളുന്നതാണിത്‌. ഒരു സ്‌പീഷീസിന്റെ ജീനുകള്‍ മുറിച്ചെടുത്ത്‌ മറ്റൊരു സ്‌പീഷീസിലേക്ക്‌ കടത്തിവിടുന്നത്‌ ഇതിലൊന്നാണ്‌. മനുഷ്യന്റെ ഇന്‍സുലിന്‍ ജീന്‍ എടുത്ത്‌ വാഹക പ്ലാസ്‌മിഡുകള്‍ വഴി ബാക്‌റ്റീരിയങ്ങളിലേക്ക്‌ കയറ്റി ജീന്‍ ക്ലോണിങ്‌ നടത്താം. ഇത്തരത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ ഇന്‍സുലിന്‍ ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞു. ജീന്‍ മ്യൂട്ടേഷന്‍ കാരണം പ്രവര്‍ത്തനരഹിതമായ മനുഷ്യ ജീനുകള്‍ക്ക്‌ പകരം നല്ല ജീനുകള്‍ മാറ്റിവെക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌.

Category: None

Subject: None

299

Share This Article
Print Friendly and PDF