Allopolyploidy

അപരബഹുപ്ലോയിഡി

രണ്ടോ അതിലധികമോ സ്‌പീഷീസുകളുടെ ക്രാമസോം സെറ്റുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബഹുപ്ലോയിഡി. സ്‌പീഷീസുകള്‍ തമ്മില്‍ സങ്കരം നടക്കുമ്പോഴാണിതുണ്ടാകുന്നത്‌. ഉദാഹരണമായി പ്രാചീന കാലത്ത്‌ കൃഷി ചെയ്യപ്പെട്ടിരുന്ന എമ്മര്‍ ഗോതമ്പും അതിനോട്‌ ബന്ധപ്പെട്ട ആട്ടിന്‍മുഖപ്പുല്ലും ചേര്‍ന്ന്‌ സങ്കരണം നടത്തിയതിന്റെ ഫലമായിട്ടാണ്‌ ഇന്നത്തെ ഗോതമ്പ്‌ സ്‌പീഷീസുണ്ടായത്‌ എന്നു കരുതപ്പെടുന്നു. ഒരു ജീവിയില്‍ ഒരു സെറ്റു ക്രാമസോം നാല്‌ പ്രാവശ്യം ആവര്‍ത്തിച്ചു കാണപ്പെടുന്നതിനെ ടെട്രാപ്ലോയ്‌ഡ്‌ എന്നു പറയുന്നു. രണ്ട്‌ വ്യത്യസ്‌ത സ്‌പീഷീസുകളുടെ ക്രാമസോം സെറ്റുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന സിക്താണ്ഡത്തിലെ ക്രാമസോമുകള്‍ ഇരട്ടിക്കുന്നതു മൂലമുണ്ടാകുന്ന ബഹുപ്ലോയിഡി ആണ്‌ അല്ലോടെട്രാപ്ലോയിഡ്‌.

Category: None

Subject: None

236

Share This Article
Print Friendly and PDF