Gonadotrophic hormones
ഗൊണാഡോട്രാഫിക് ഹോര്‍മോണുകള്‍.
കശേരുകികളിലെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പൂര്‍വദളത്തില്‍ നിന്ന് ഉത്‌പാദിപ്പിക്കപ്പെടുന്നതും, ജനനഗ്രന്ഥികളുടെ വളര്‍ച്ച ഉള്‍പ്പെടെ പ്രജനനവുമായി ബന്ധപ്പെട്ട മറ്റു പ്രക്രിയകളെ നിയന്ത്രിക്കുന്നതുമായ ഹോര്‍മോണുകള്‍. ല്യൂട്ടിനൈസിങ്ങ് ഹോര്‍മോണ്‍ ( LH), ഫോളിക്കില്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ ( FSH) എന്നിവയാണിവ. പ്രജന ചക്രങ്ങള്‍, ആര്‍ത്തവ ചക്രം എന്നിവ ഈ ഹോര്‍മോണുകളുടെ നിയന്ത്രണത്തിലാണ്.
Share This Article