Lagrangian points

ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങള്‍.

ഒരു പൊതു ഗുരുത്വകേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രണ്ടു വസ്‌തുക്കളുടെ (ഉദാ: വ്യാഴം, സൂര്യന്‍) പരിക്രമണതലത്തില്‍ വരുന്ന സവിശേഷ സ്ഥാനങ്ങള്‍. അവിടെ സ്ഥിതിചെയ്യുന്ന മൂന്നാമതൊരു വസ്‌തു (താരതമ്യേന ഭാരം കുറവുള്ളതാകണം) ഏറെക്കുറെ സന്തുലനത്തിലായിരിക്കും. വ്യാഴവും സൂര്യനും ഉള്‍പ്പെടുന്ന ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങളില്‍ (വ്യാഴത്തിന്റെ പഥത്തിന്‌ മുന്നിലും പിന്നിലുമായി) ധാരാളം ഛിന്നഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്‌. ഇവയാണ്‌ ട്രാജന്‍ ആസ്റ്ററോയ്‌ഡുകള്‍. ഭൂമിയുടെയും സൂര്യന്റെയും ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങളില്‍ സുസ്ഥിര നിരീക്ഷണനിലയങ്ങള്‍ സ്ഥാപിക്കാന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ ഒരുങ്ങുകയാണ്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF