Lichen

ലൈക്കന്‍.

ആല്‍ഗയും ഫംഗസും ചേര്‍ന്നുണ്ടാകുന്ന സഹജീവനം. ലൈക്കനില്‍ സാധാരണയായി പച്ച, അല്ലെങ്കില്‍ നീല-പച്ച ആല്‍ഗകളും, ആസ്‌ക്കോമൈസീറ്റ്‌സ്‌ അല്ലെങ്കില്‍ ബസീഡിയോ മൈസീറ്റ്‌സ്‌ ഫംഗസുകളും ആണ്‌ കാണുന്നത്‌. വായുമലിനീകരണം അധികം ഇല്ലാത്ത സ്ഥലങ്ങളില്‍ ഭിത്തികളിലും മരങ്ങളിലും മറ്റും ലൈക്കനുകള്‍ വളരുന്നു. നിബിഡവനങ്ങളിലെ വൃക്ഷക്കൊമ്പുകളില്‍ സമൃദ്ധമായി ലൈക്കനുകള്‍ വളരുന്നു. സെറീഡിയ എന്നറിയപ്പെടുന്ന പ്രത്യേക ഭാഗങ്ങള്‍ വഴി കായിക പ്രജനം നടത്തുന്നു. ലൈക്കനുകളില്‍ ലൈംഗികപ്രജനം നടത്തുന്ന ഭാഗം ഫംഗസുകള്‍ മാത്രമാണ്‌. പ്രധാനമായും ക്രസ്റ്റോസ്‌, ഫോളിയോസ്‌, ഫ്രൂട്ടിക്കോസ്‌ എന്നീ മൂന്നുതരത്തിലുള്ള ലൈക്കനുകളാണ്‌ കാണുന്നത്‌. ഐസ്‌ലാന്റ്‌ മോസ്‌, റയിന്‍ഡീര്‍ മോസ്‌ എന്നീ ലൈക്കനുകളെ ആഹാരമായി ഉപയോഗിക്കുന്നു. റോസെല്ലാ എന്ന ലൈക്കനില്‍ നിന്നാണ്‌ ലിറ്റ്‌മസ്‌ എന്ന ചായം നിര്‍മ്മിക്കുന്നത്‌.

Category: None

Subject: None

184

Share This Article
Print Friendly and PDF