Month

മാസം.

സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തിന്റെ 12 ല്‍ ഒരു ഭാഗം. ജ്യോതിശ്ശാസ്‌ത്ര പരമായി പലതരം മാസങ്ങളുണ്ട്‌. 1. Lunar Month-ചാന്ദ്രമാസം. രണ്ട്‌ അമാവാസികള്‍ക്ക്‌/രണ്ട്‌ പര്‍ൗണമികള്‍ക്ക്‌ ഇടയില്‍ വരുന്ന കാലദൈര്‍ഘ്യം. 29.5 സൗരദിനങ്ങള്‍. ഇടവിട്ട്‌ 29, 30 ദിവസങ്ങള്‍ ആയി കണക്കാക്കുന്നു. വര്‍ഷദൈര്‍ഘ്യം 354 ദിവസം. സൗരവര്‍ഷവുമായി പതിനൊന്നേ കാല്‍ ദിവസത്തിന്റെ വ്യത്യാസം ഉള്ളതുകൊണ്ട്‌ ഇടയ്‌ക്കിടെ ഒരു അധിമാസം (13-ാം മാസം) ചേര്‍ത്ത്‌ ഋതുചക്രവുമായി യോജിപ്പിക്കുന്നു. 2. Draconic month-ഡ്രാകോണിക മാസം. ചന്ദ്രന്‍ രാഹുവില്‍ നിന്നു തുടങ്ങി രാഹുവില്‍ തന്നെ തിരിച്ചെത്താന്‍ എടുക്കുന്ന കാലം. 27.21222 സൗരദിനം. 3. Sidereal month നാക്ഷത്ര മാസം. ഒരു നക്ഷത്രത്തെ ആധാരമാക്കി ചന്ദ്രന്‌ ഭൂമിയെ വലം വെക്കാന്‍ (ഉദാ: ചന്ദ്രന്‍ അശ്വതിയില്‍ തുടങ്ങി അശ്വതിയില്‍ തിരിച്ചെത്താന്‍) ആവശ്യമായ സമയം. 27.32166 സൗരദിനം. 4. Tropical Month-സായന മാസം. പൂര്‍വ വിഷുവസ്ഥാനത്ത്‌ തുടങ്ങി, ഭൂമിയെ ചുറ്റി, പൂര്‍വവിഷുവത്തില്‍ തിരിച്ചെത്താന്‍ ചന്ദ്രനു വേണ്ടിവരുന്ന സമയം; 27.32158 സൗരദിനം. 5. Anomalistic Month-പരിമാസം. ഭൂ സമീപകത്തില്‍ തുടങ്ങി ഭൂസമീപകത്തില്‍ തിരിച്ചെത്താന്‍ ചന്ദ്രനു വേണ്ട സമയം 27.55455 സൗരദിനം. 6. Solar Month-സൗരമാസം. സൂര്യന്‌ ഒരു രാശി കടക്കാന്‍ വേണ്ട കാലം. 28 ദിവസം മുതല്‍ (ധനു) 32 ദിവസം വരെ (മിഥുനം) വ്യത്യാസപ്പെടാം.

Category: None

Subject: None

191

Share This Article
Print Friendly and PDF