Joule-Kelvin effect

ജൂള്‍-കെല്‍വിന്‍ പ്രഭാവം.

ഒരു സൂക്ഷ്‌മ ദ്വാരത്തിലൂടെ വാതകം, മര്‍ദം കുറഞ്ഞ ഒരു പ്രദേശത്തേക്ക്‌ വികസിക്കുമ്പോള്‍ താപവ്യതിയാനം ഉണ്ടാകുന്ന പ്രതിഭാസം. പ്രാരംഭതാപനില അതതു വാതകങ്ങളുടെ വ്യുത്‌ക്രമതാപനില ( inversion temperature)യിലും കുറവാണെങ്കില്‍ ശീതീകരണമാണ്‌ സംഭവിക്കുക. കൂടുതലാണെങ്കില്‍ താപനം സംഭവിക്കും. വാതകങ്ങളെ ദ്രാവകങ്ങളാക്കുവാന്‍ ഈ പ്രക്രിയ ഉപയോഗിക്കുന്നു.

Category: None

Subject: None

304

Share This Article
Print Friendly and PDF