Optical isomerism

പ്രകാശിക ഐസോമെറിസം.

പദാര്‍ഥഘടനയുടെ അസമമിതി കാരണം പദാര്‍ഥത്തിന്‌ രണ്ടുതരം ഘടനാരൂപങ്ങള്‍ സാധ്യമാണ്‌. ഒന്നിലെ തന്മാത്രാ വിന്യാസം മറ്റേതിലെ വിന്യാസത്തിന്റെ പ്രതിഫലനബിംബം പോലെയാണ്‌. ഇത്തരം പദാര്‍ഥങ്ങളിലൂടെ ധ്രുവിത പ്രകാശം കടന്നുപോകുമ്പോള്‍ ധ്രുവീകരണം പ്രദക്ഷിണ ദിശയിലാണ്‌ തിരിയുന്നതെങ്കില്‍ പദാര്‍ഥം ഇടംതിരി ( laevo)ആണെന്നും തിരിയല്‍ അപ്രദക്ഷിണ ദിശയിലാണെങ്കില്‍ പദാര്‍ഥം വലംതിരി ( dextro) ആണെന്നും പറയുന്നു. പ്രകാശീയ പ്രവര്‍ത്തനം ഒഴിച്ച്‌ മറ്റെല്ലാ ഗുണധര്‍മ്മങ്ങളിലും ഈ രണ്ടു രൂപങ്ങള്‍ സമാനങ്ങളാണ്‌. ഇത്തരം ഐസോമെറിസത്തിന്‌ പ്രകാശിക ഐസോമെറിസം എന്നു പറയുന്നു.

Category: None

Subject: None

290

Share This Article
Print Friendly and PDF