Planet

ഗ്രഹം.

അലയുന്ന നക്ഷത്രം എന്ന്‌ ഗ്രീക്ക്‌ പദത്തിനര്‍ഥം. ഇപ്പോള്‍, ഒരു നക്ഷത്രത്തെ വലംവെക്കുന്നതും നിശ്ചിത നിബന്ധനകള്‍ പാലിക്കുന്നതുമായ ആകാശവസ്‌തുക്കളെ കുറിക്കുന്നു. നിബന്ധനകള്‍ ഇവയാണ്‌. 1. സ്വന്തം ഗുരുത്വം കൊണ്ട്‌ ഗോളാകാരം പ്രാപിക്കാന്‍ വേണ്ടത്ര പിണ്ഡം ഉണ്ടാകണം. 2. കാമ്പില്‍ ഫ്യൂഷന്‍ നടക്കാന്‍ വേണ്ടത്ര പിണ്ഡം ഉണ്ടാകരുത്‌. 3. പരിക്രമണ പഥത്തിലോ സമീപത്തോ ശല്യകാരികളാകാവുന്ന വസ്‌തുക്കള്‍ ഉണ്ടായിരിക്കരുത്‌. സൂര്യന്‌ ഈ നിബന്ധനകള്‍ പാലിക്കുന്ന 8 ഗ്രഹങ്ങളാണുള്ളത്‌. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്‌, നെപ്‌റ്റ്യൂണ്‍. മറ്റു നക്ഷത്രങ്ങളുടെ ഗ്രഹങ്ങളെ സരേതര ഗ്രഹങ്ങള്‍ ( exoplanets) എന്നു പറയുന്നു.

Category: None

Subject: None

235

Share This Article
Print Friendly and PDF