P-N Junction

പി-എന്‍ സന്ധി.

പി ടൈപ്പ്‌ അര്‍ദ്ധചാലകവും എന്‍-ടൈപ്പ്‌ അര്‍ദ്ധചാലകവും തമ്മില്‍ സന്ധിക്കുന്ന ഒരു പാളി. സന്ധി ഉണ്ടായിക്കഴിയുമ്പോള്‍ പി-ഭാഗത്ത്‌ നിന്ന്‌ ഹോളുകള്‍ സന്ധിയിലൂടെ എന്‍-ഭാഗത്തേക്ക്‌ പ്രവേശിക്കുന്നു. എന്‍-ഭാഗത്തുനിന്ന്‌ ഇലക്‌ട്രാണുകള്‍ പി-ഭാഗത്തേക്കും പ്രവേശിക്കുന്നു. തന്മൂലം എന്‍-ഭാഗത്ത്‌ ധന ചാര്‍ജുകള്‍ അധികമാവുന്നു. പി-ഭാഗത്ത്‌ ഇലക്‌ട്രാണുകളും. സന്ധിക്ക്‌ ഇരുഭാഗത്തും ധന-ഋണ പൊട്ടന്‍ഷ്യല്‍ സൃഷ്‌ടിക്കുവാന്‍ ഇത്‌ കാരണമാവുന്നു. ഈ പൊട്ടന്‍ഷ്യലിന്‌ സന്ധി പൊട്ടന്‍ഷ്യല്‍ എന്നു പറയുന്നു. ഈ പൊട്ടന്‍ഷ്യല്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഇലക്‌ട്രാണുകളുടെയും ഹോളുകളുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സഞ്ചാരത്തെ അത്‌ തടയുന്നു. ഹോള്‍ ഇലക്‌ട്രാണ്‍ സംയോജനം വഴി സന്ധിക്ക്‌ സമീപമുള്ള മേഖലയില്‍ സ്വതന്ത്ര ചാര്‍ജുകള്‍ ഇല്ലാതായിരിക്കും. ഈ മേഖലയ്‌ക്ക്‌ ഡിപ്ലീഷ്യന്‍ പാളി എന്നും പറയുന്നു.

Category: None

Subject: None

237

Share This Article
Print Friendly and PDF