Positronium

പോസിട്രാണിയം.

ഹൈഡ്രജന്‍ ആറ്റത്തിന്‌ സമാനമായി പ്രാസിട്രാണും ഇലക്‌ട്രാണും ബന്ധിതമായ അവസ്ഥ. സ്‌പെക്‌ട്രം ഹൈഡ്രജന്‍ സ്‌പെക്‌ട്രത്തിന്‌ സമാനമാണ്‌. ആവൃത്തി വ്യത്യസ്‌തമായിരിക്കും. രണ്ടു കണങ്ങളുടെയും സ്‌പിന്‍ സമാന്തരമാണെങ്കില്‍ ഓര്‍ത്തോപോസിട്രാണിയം എന്നും പ്രതിസമാന്തരം ആണെങ്കില്‍ പാരാപോസിട്രാണിയം എന്നും വിളിക്കുന്നു. ഓര്‍ത്തോപോസിട്രാണിയത്തിന്റെ ആയുസ്സ്‌ 1.5K10-7 സെക്കന്റും (3 ഫോട്ടോണുകള്‍ക്ക്‌ ജന്മം നല്‍കിക്കൊണ്ട്‌ നശിക്കുന്നു) പാരാപോസിട്രാണിയത്തിന്റേത്‌ 10 -10 സെക്കന്റും (2 ഫോട്ടോണ്‍ ക്ഷയം) ആണ്‌.

Category: None

Subject: None

189

Share This Article
Print Friendly and PDF