Potential

ശേഷി

പൊട്ടന്‍ഷ്യല്‍, ഫിസിക്‌സില്‍, പ്രവൃത്തി ചെയ്യാനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. വിവിധ തരം ബലക്ഷേത്രങ്ങളില്‍ നിര്‍വചിക്കാന്‍ കഴിയും. വൈദ്യുത പൊട്ടന്‍ഷ്യല്‍, കാന്തിക പൊട്ടന്‍ഷ്യല്‍, ഗുരുത്വ പൊട്ടന്‍ഷ്യല്‍, യുക്കാവാ പൊട്ടന്‍ഷ്യല്‍ തുടങ്ങിയവ. ക്ഷേത്രത്തിന്റെ സ്വഭാവമനുസരിച്ച്‌ സ്‌കാലാര്‍ പൊട്ടന്‍ഷ്യല്‍, വെക്‌ടര്‍ പൊട്ടന്‍ഷ്യല്‍ എന്നിങ്ങനെയും വിഭജിക്കാം. പ്രായോഗികമായി, കേവല പൊട്ടന്‍ഷ്യലിനേക്കാള്‍ പ്രധാനം രണ്ട്‌ സ്ഥാനങ്ങള്‍ക്കിടയിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസമാണ്‌. ഉദാ: ഒരു യൂനിറ്റ്‌ വൈദ്യുത ചാര്‍ജിനെ Aഎന്ന ബിന്ദുവില്‍ നിന്ന്‌ Bഎന്ന ബിന്ദുവിലേക്ക്‌ സ്ഥാനാന്തരം നടത്താന്‍ ചെയ്യേണ്ട പ്രവര്‍ത്തിയെ ആ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം ( VAB) എന്നു പറയും. ഇത്‌ പോസിറ്റീവോ നെഗറ്റീവോ ആവാം. സമാനമായ രീതിയില്‍ കാന്തിക, ഗുരുത്വ പൊട്ടന്‍ഷ്യല്‍ വ്യത്യാസങ്ങളും നിര്‍വചിക്കാം.(phy)

Category: None

Subject: None

284

Share This Article
Print Friendly and PDF