Precession
പുരസ്സരണം.
സ്വയംഭ്രമണം നടത്തുന്ന ഒരു വസ്‌തുവിന്റെ അക്ഷത്തിന്റെ ദിശ നിരന്തരം മാറുന്നത്. ഉദാ: കറങ്ങുന്ന പമ്പരത്തിന്റെ അക്ഷം തന്നെ, കറക്കം നിലയ്‌ക്കുന്നതിനു തൊട്ടുമുമ്പ് കറങ്ങുന്നത്, ഭൂമിയുടെ ഭ്രമണാക്ഷം പരിക്രമണാക്ഷവുമായി 23.5 ഡിഗ്രി ചരിഞ്ഞിട്ടാണ്. ഭ്രമണാക്ഷം 25800 വര്‍ഷം കൊണ്ട് പരിക്രമണ അക്ഷത്തെ ഒന്നു വലംവെക്കുന്നു. ഇതുമൂലം ധ്രുവനക്ഷത്രത്തിന്റെ സ്ഥാനം ഉത്തരധ്രുവസ്ഥാനത്തു നിന്ന് 72 വര്‍ഷത്തില്‍ ഒരു ഡിഗ്രി എന്ന തോതില്‍ മാറിക്കൊണ്ടിരിക്കും. ഇത് വക്രഗതി, പശ്ചാദ്‌ഗമനം എന്നീ പേരുകളിലും അറിയപ്പെടുന്നു.
Share This Article