Prominence

സൗരജ്വാല.

സൗരകൊറോണയില്‍ ദൃശ്യമാകുന്ന പ്രതിഭാസം. ഏകദേശം 10 ലക്ഷം K താപനിലയുള്ള അത്യധികം നേര്‍ത്ത കൊറോണയ്‌ക്കുള്ളില്‍ താരതമ്യേന തണുത്ത ( 10,000K) സാന്ദ്രത കൂടിയ വാതകപിണ്ഡങ്ങള്‍ തീനാളം പോലെ പ്രത്യക്ഷപ്പെടുന്നതാണ്‌ സൗരജ്വാല. ഇവ രണ്ടുലക്ഷം കി.മീ. വരെ ഉയരത്തിലെത്താറുണ്ട്‌. പൂര്‍ണസൂര്യഗ്രഹണ സമയത്ത്‌ സൂര്യന്റെ വക്കുകളില്‍ കാണുന്ന ശ്രദ്ധേയമായ ഒരു കാഴ്‌ചയാണിത്‌.

Category: None

Subject: None

385

Share This Article
Print Friendly and PDF