Red shift

ചുവപ്പ്‌ നീക്കം.

ഡോപ്ലര്‍ പ്രഭാവം മൂലം വിദ്യുത്‌കാന്തിക തരംഗങ്ങളുടെ ആവൃത്തിയിലുണ്ടാവുന്ന കുറവിനെ തുടര്‍ന്ന്‌ സ്‌പെക്‌ട്ര രേഖകള്‍ക്ക്‌ സ്വാഭാവിക സ്ഥാനത്തുനിന്ന്‌ ഉണ്ടാകുന്ന വ്യതിയാനം. ഗാലക്‌സിക്കൂട്ടങ്ങള്‍ ഭൂമിയില്‍ നിന്ന്‌ അകന്നുപോവുന്നവയാണ്‌. അതിനാല്‍ ഈ വ്യതിയാനം ആവൃത്തി കുറഞ്ഞ (ചുവപ്പ്‌) ഭാഗത്തേക്ക്‌ ആയിരിക്കും. ചുവപ്പ്‌ നീക്കത്തിന്റെ അളവ്‌ നോക്കി അകന്നുപോകലിന്റെ വേഗം കണ്ടുപിടിക്കാം. ചില ഖഗോള വസ്‌തുക്കള്‍ ഭൂമിയോട്‌ അടുത്തുവരുമ്പോള്‍ ഈ നീക്കം ആവൃത്തി കൂടിയ (നീല)ഭാഗത്തേക്ക്‌ ആയിരിക്കും. ഇതിന്‌ നീലനീക്കം എന്നു പറയുന്നു. ചുവപ്പുനീക്കത്തിന്റെയും നീലനീക്കത്തിന്റെയും കാരണം എല്ലായ്‌പോഴും ഡോപ്ലര്‍ പ്രഭാവം തന്നെ ആയിരിക്കണമെന്നില്ല. ഉയര്‍ന്ന തീവ്രതയുള്ള ഗുരുത്വമണ്ഡലംകൊണ്ടും ഉണ്ടാകാം. ഇതാണ്‌ ഗുരുത്വ ചുവപ്പു നീക്കം അല്ലെങ്കില്‍ ഐന്‍സ്റ്റൈന്‍ നീക്കം.

Category: None

Subject: None

280

Share This Article
Print Friendly and PDF