Rh factor

ആര്‍ എച്ച്‌ ഘടകം.

റീസസ്‌ ഘടകം ( Rhesus factor) എന്നതിന്റെ ചുരുക്കപ്പേര്‌. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഒരു ആന്റിജന്‍ ആണ്‌ Rh ആന്റിജന്‍. റീസസ്‌ കുരങ്ങുകളിലാണ്‌ ആദ്യം കണ്ടെത്തിയത്‌. ഈ ആന്റിജനുകള്‍ ഉള്ളവരെ Rh പോസിറ്റീവ്‌ എന്നും ഇല്ലാത്തവരെ Rh നെഗറ്റീവ്‌ എന്നും പറയുന്നു. Rh നെഗറ്റീവ്‌ രക്തമുള്ളവര്‍ Rh പോസിറ്റീവ്‌ രക്തം സ്വീകരിച്ചാല്‍ ശരീരത്തില്‍ Rh ആന്റിജനെതിരായ ആന്റിബോഡിയുണ്ടാവും. ഇത്തരക്കാര്‍ രണ്ടാമത്‌ Rh പോസിറ്റീവ്‌ രക്തം സ്വീകരിക്കുന്നത്‌ അപകടകരമാണ്‌. അമ്മ Rhനെഗറ്റീവും അച്ഛന്‍ Rh പോസിറ്റീവുമാണെങ്കില്‍ കുട്ടികള്‍ Rh പോസിറ്റീവ്‌ ആകാന്‍ സാധ്യതയുണ്ട്‌. ഈ Rh + കുട്ടികളില്‍ രണ്ടാമത്തേത്‌ മുതല്‍ക്ക്‌ erythroblastosis foetalis എന്ന അസുഖമുണ്ടാവാന്‍ ഇടയുണ്ട്‌.

Category: None

Subject: None

264

Share This Article
Print Friendly and PDF