Rydberg constant

റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം.

ഹൈഡ്രജന്റെ ആറ്റമിക സ്‌പെക്ട്രരേഖകളുടെ തരംഗദൈര്‍ഘ്യം, λ1, λ2, λ3... എന്നിവയെ 1 = R( 1 1 λ m2 n2 )( n, m ഇവ പൂര്‍ണ സംഖ്യകള്‍, n>m) എന്ന സൂത്രവാക്യം ഉപയോഗിച്ച്‌ എഴുതാം. ഇതില്‍ R എന്ന സ്ഥിരാങ്കമാണ്‌ റിഡ്‌ബര്‍ഗ്‌ സ്ഥിരാങ്കം. ( R = 1.097x107m-1) ജൊഹനസ്‌ റോബര്‍ട്‌ റിഡ്‌ബര്‍ഗ്‌ (1854-1919) എന്ന സ്വീഡിഷ്‌ ശാസ്‌ത്രജ്ഞന്റെ പേരില്‍ അറിയപ്പെടുന്നു.

Category: None

Subject: None

241

Share This Article
Print Friendly and PDF