Acid

അമ്ലം

രാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോള്‍ ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ ഹൈഡ്രജന്‍ അയോണിനെ വിട്ടുകൊടുക്കാന്‍ കഴിയുന്നതോ അല്ലെങ്കില്‍ ഒരു കോ-ഓര്‍ഡിനേറ്റ്‌ സഹസംയോജക ബന്ധനം ഉണ്ടാക്കാന്‍ ഒരു ജോഡി ഇലക്‌ട്രാണുകളെ സ്വീകരിക്കുന്നതോ ആയ പദാര്‍ഥം. അരീനിയസ്‌ സിദ്ധാന്തപ്രകാരം ജലത്തിന്റെ സാന്നിദ്ധ്യത്തില്‍ H+നെ വിട്ടുകൊടുക്കുന്നതാണ്‌ ആസിഡ്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF