Brownian movement

ബ്രൌണിയന്‍ ചലനം

ദ്രവങ്ങളില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷ്‌മകണങ്ങളുടെ നിരന്തരവും ക്രമരഹിതവുമായ ചലനം. സൂക്ഷ്‌മ ദര്‍ശിനി ഉപയോഗിച്ച്‌ നിരീക്ഷിക്കാം. റോബര്‍ട്ട്‌ ബ്രൌണ്‍ (1773-1858) ആണ്‌ ആദ്യം നിരീക്ഷിച്ചത്‌. ദ്രവതന്മാത്രകള്‍ കണങ്ങളുമായി സംഘട്ടനം നടത്തുന്നതാണ്‌ ഈ ചലനത്തിന്‌ കാരണം. ദ്രവതന്മാത്രകളുടെ അനിയത ചലനങ്ങള്‍ക്കും ബ്രൌണിയന്‍ ചലനം എന്നുതന്നെ പറയുന്നു.

Category: None

Subject: None

301

Share This Article
Print Friendly and PDF