Siphon
സൈഫണ്‍.
ഉയര്‍ന്ന തലത്തിലുള്ള ദ്രാവകത്തെ താഴ്‌ന്ന തലത്തിലേക്ക് മാറ്റുവാന്‍ അന്തരീക്ഷ മര്‍ദ്ദം പ്രയോജനപ്പെടുത്തുന്ന വളഞ്ഞ കുഴല്‍. കുഴലിന്റെ നീളംകുറഞ്ഞ ഭാഗം ഉയര്‍ന്ന തലത്തിലെ ദ്രാവകത്തില്‍ മുക്കി വെച്ച് മറ്റേ അഗ്രത്തുകൂടി വായു വലിച്ചു നീക്കുകയാണ് വേണ്ടത്. ഒരിക്കല്‍ ദ്രാവകമൊഴുകിത്തുടങ്ങിയാല്‍ കുഴലിന്റെ അഗ്രവും ദ്രാവകവുമായുള്ള സമ്പര്‍ക്കം നഷ്‌ടപ്പെടുന്നതുവരെയോ, മറ്റെ അഗ്രത്ത് ഒരു സംഭരണിവച്ച് ദ്രാവകം ശേഖരിക്കുകയാണെങ്കില്‍ അതിലെ ദ്രാവകനിരപ്പ് ഉയര്‍ന്ന തലത്തിലുള്ള പാത്രത്തിലെ നിരപ്പിന് ഒപ്പമാകുന്നതുവരെയോ ഒഴുക്ക് തുടരും.
Share This Article