Telescope
ദൂരദര്‍ശിനി.
വിദൂരത്തുള്ള വസ്‌തുക്കളില്‍ നിന്ന് വരുന്ന വിദ്യുത് കാന്തിക തരംഗങ്ങളെ സ്വീകരിച്ച് വസ്‌തുവിനെ കൂടുതല്‍ വ്യക്തമായി കാണിക്കുന്ന ഒരു ഉപാധി. ഇത് പല വിധത്തിലുണ്ട്. 1. optical telescope പ്രകാശിക ദൂരദര്‍ശിനി. വിദൂര വസ്‌തുവില്‍ നിന്നു വരുന്ന പ്രകാശ രശ്‌മികളെ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇത് രണ്ടു തരത്തിലുണ്ട്. ( a) പ്രതിഫലന ദൂരദര്‍ശിനി ( b) അപവര്‍ത്തന ദൂരദര്‍ശിനി. 2. radio telescope റേഡിയോ ദൂരദര്‍ശിനി. വിദൂര വസ്‌തുവില്‍ നിന്നു വരുന്ന റേഡിയോ തരംഗങ്ങളെ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ ഇന്‍ഫ്രാറെഡ്, അള്‍ട്രാ വയലറ്റ്, എക്‌സ്‌റേ, ഗാമാറേ ടെലിസ്‌കോപ്പുകളും ഇന്നു നിലവിലുണ്ട്.
Share This Article