Tollen's reagent

ടോള്ളന്‍സ്‌ റീ ഏജന്റ്‌.

സില്‍വര്‍ നൈട്രറ്റ്‌ ലായനിയിലേക്ക്‌ അമോണിയ ലായനി അല്‌പാല്‌പമായി ഒഴിക്കുന്നു. അപ്പോഴുണ്ടാകുന്ന സില്‍വര്‍ ഹൈഡ്രറ്റ്‌ അവക്ഷിപ്‌തം ലയിക്കുന്നതുവരെ ഒഴിക്കല്‍ തുടരണം. അപ്പോള്‍ ലായനിയില്‍ സില്‍വര്‍ ഒരു സങ്കീര്‍ണ്ണ അയോണിന്റെ രൂപത്തില്‍ ഉണ്ടായിരിക്കും. ഈ ലായനി ആല്‍ഡിഹൈഡുകളെ ഓക്‌സീകരിച്ച്‌ അമ്ലങ്ങള്‍ ആക്കുകയും സ്വയം നിരോക്‌സീകരിക്കപ്പെട്ട്‌ സില്‍വര്‍ ആകുകയും ചെയ്യുന്നു. ഈ സില്‍വര്‍ ടെസ്റ്റ്‌ ട്യൂബിന്റെ വശങ്ങളില്‍ ഒട്ടിപ്പിടിക്കുന്നു.

Category: None

Subject: None

178

Share This Article
Print Friendly and PDF