Transitive relation
സംക്രാമബന്ധം.
A ക്ക് B യോടുള്ള ബന്ധം തന്നെയാണ് B ക്ക് C യോടെങ്കില്‍ ആ ബന്ധം തന്നെയായിരിക്കും A ക്ക് C യോട് എന്ന തരത്തിലുള്ള ബന്ധം. ഉദാ: l1എന്ന രേഖ l2എന്ന രേഖയ്‌ക്ക് സമാന്തരവും l2 എന്ന രേഖ l3യ്‌ക്ക് സമാന്തരവുമാണെങ്കില്‍ l1എന്ന രേഖ l3യ്‌ക്ക് സമാന്തരമായിരിക്കും. ഇവിടെ സമാന്തരം എന്ന ബന്ധം സംക്രാമമാണ്. എന്നാല്‍ ലംബം എന്ന ബന്ധം സംക്രാമമല്ല.
Share This Article