Retrograde motion

വക്രഗതി.

സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ അവയുടെ സാധാരണ പരിക്രമണത്തിനു (ക്രമഗതി) വിപരീത ദിശയില്‍ (കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട്‌) ചലിക്കുന്നതായി കാണപ്പെടുന്ന പ്രതിഭാസം. ഗ്രഹങ്ങള്‍ക്കെല്ലാം ക്രമഗതിയും വക്രഗതിയുമുണ്ട്‌. ചില വക്രഗതികള്‍ നിരീക്ഷകന്റെ ആപേക്ഷിക ചലനം മൂലം ഉണ്ടാകുന്ന തോന്നലാണ്‌. ഉദാ. സാധാരണഗതിയില്‍ പടിഞ്ഞാറുനിന്നു കിഴക്കോട്ടു നീങ്ങുന്ന ചൊവ്വ. (ഇതാണ്‌ ക്രമഗതി) ഒരു നാള്‍ ചലനം നിര്‍ത്തുകയും എതിര്‍ദിശയില്‍ ചലിച്ചുതുടങ്ങുകയും ചെയ്യുന്നതായി കാണപ്പെടും. ചൊവ്വയും ഭൂമിയും സൂര്യനെ ചുറ്റുന്ന വേഗത വ്യത്യസ്‌തമാവുകയും ഭൂമി ചൊവ്വയെ കടന്നു പോവുകയും ചെയ്യുന്നതു കൊണ്ടാണ്‌ ഇങ്ങനെ കാണപ്പെടുന്നത്‌. ഗ്രഹം വീണ്ടും ക്രമഗതിയിലേക്കു തിരിച്ചുവരും.

Category: None

Subject: None

309

Share This Article
Print Friendly and PDF