Van der Waal's equation

വാന്‍ ഡര്‍ വാള്‍ സമവാക്യം.

വാതകനിയമങ്ങള്‍ എല്ലാം കൃത്യമായി അനുസരിക്കുന്ന വാതകത്തെ "ആദര്‍ശവാതകം' എന്നു പറയുന്നു. എന്നാല്‍ "യഥാര്‍ഥ വാതകങ്ങള്‍' ഒന്നും തന്നെ ആദര്‍ശപരമായി പെരുമാറുന്നില്ല. തന്മാത്രകള്‍ക്ക്‌ തുച്ഛമെങ്കിലും നിശ്ചിതമായ വ്യാപ്‌തമുണ്ടെന്നും അവ പരസ്‌പരം ആകര്‍ഷിക്കുന്നുണ്ടെന്നും കണക്കിലെടുക്കുമ്പോള്‍ വാതകനിയമങ്ങളില്‍ വ്യതിചലനം ആവശ്യമാണെന്നു വരുന്നു, പ്രത്യേകിച്ച്‌ ഉയര്‍ന്ന മര്‍ദ്ദത്തിലും താണതാപനിലയിലും. ഇതനുസരിച്ച്‌ വാന്‍ഡര്‍വാള്‍ അവതരിപ്പിച്ച വാതക സമവാക്യമാണ്‌ വാന്‍ഡര്‍ വാള്‍ സമവാക്യം. ഒരു മോള്‍ വാതകത്തിന്‌ (P+a/v2) (v-b) = RTഎന്നാണ്‌ സമവാക്യം. ഇതില്‍ a, bഎന്നിവ സ്ഥിരാങ്കങ്ങളാണ്‌. Rസാര്‍വത്രിക വാതക സ്ഥിരാങ്കം.

Category: None

Subject: None

215

Share This Article
Print Friendly and PDF